മണ്ണാര്‍ക്കാട്: ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തോടനുബന്ധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിലുണ്ടായ അക്രമങ്ങള്‍ തടയുന്നതില്‍ വീഴ്ചയുണ്ടായെന്ന പരാതിയില്‍ കല്ലടിക്കോട് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ സി.സുരേന്ദ്രന്‍ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍.
എഎസ്‌ഐ പി.രാംദാസ്, സീനിയര്‍ സിപിഒ അബ്ദുള്‍ നാസര്‍, സിപിഒ മാരായ കെ.ഉല്ലാസ്, എം.ഹര്‍ഷാദ്, കെ.സനല്‍ എന്നിവരെയും ജില്ലാപൊലീസ് മേധാവി പ്രദീഷ്‌കുമാറാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഹര്‍ത്താലിനിടയിലുണ്ടായ അക്രമം തടയാന്‍ മുന്‍കരുതലായി കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ച ലീഗ് പ്രാദേശിക നേതാവിനെ ഹര്‍ത്താല്‍ അനുകൂലികളുടെ സമ്മര്‍ദത്തെ തുടര്‍ന്നു നടപടി പൂര്‍ത്തിയാക്കാതെ വിട്ടയച്ചെന്നാണ് ആരോപണം.