മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വഴിയൊരുക്കിയില്ല; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും എസ്.പി ഹരിശങ്കറിനും വഴിയൊരുക്കിയില്ലെന്നാരോപിച്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെട്ടതിനെ തുടര്‍ന്നാണ് പൊലീസുകാരെ സസ്‌പെന്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കൊല്ലം മയ്യത്തുംകരയില്‍ വെച്ചാണ് സംഭവം നടന്നത്. പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും ശൂരനാട്ടെ ദുരിതാശ്വാസ ക്യമ്പുകളില്‍ സന്ദര്‍ശനത്തിനായി എത്തിയ എസ്പി ആര്‍ ഹരിശങ്കറുമാണ് വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കില്‍ കുടുങ്ങിയത്.

ശൂരനാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചിലെ എഎസ്ഐ നുക്യുദീന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വാഹനം കടന്നുപോകുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നിട്ടും വേണ്ട സൗകര്യം ഒരുക്കിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

Top