അന്ന് പിണറായിയുടെ പൊലീസ് ചെയ്തത്, ഇന്നു തമിഴ്നാട് പൊലീസ് പിന്തുടരുന്നു …

പ്രളയത്തെ അതിജീവിച്ച വീര ചരിത്രമാണ് കേരളത്തിനുള്ളത്. അതിൽ തന്നെ, കേരള പൊലീസ് സ്വീകരിച്ച രക്ഷാപ്രവർത്തനം രാജ്യത്തിന് മാത്രമല്ല, ലോകത്തിനു തന്നെ മാതൃകയാണ്.55,000 പേരെ നേരിട്ടും, ഒരു ലക്ഷം പേരെ നാട്ടുകാരുടെ സഹായത്തോട് കൂടിയുമാണ് രക്ഷാ കേന്ദ്രങ്ങളിലേക്ക് കേരള പൊലീസ് മാറ്റിയിരുന്നത്. സിവിൽ പൊലീസുകാരൻ മുതൽ, ഐ.പി.എസുകാർ വരെ ഫീൽഡിൽ ഇറങ്ങി നടത്തിയ പ്രവർത്തനമാണ് പൊലീസ് സേന കാഴ്ച വച്ചിരുന്നത്. ഇതേ മാതൃകയിലാണ്, തമിഴ്നാട്ടിലെ പൊലീസും ഇപ്പോൾ മുന്നോട്ട് പോകുന്നത്. പ്രളയ കെടുതിയിൽപ്പെട്ട് ബോധം നഷ്ടപ്പെട്ട യുവാവിനെ, സ്വന്തം ചുമലിലേറ്റി, വനിതാ പൊലീസ് ഉദ്യോഗസ്ഥ നടത്തുന്ന രക്ഷാപ്രവർത്തനം, ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ജീവനും മരണത്തിനും ഇടയിൽ പിടയുന്ന മനുഷ്യർക്കു വേണ്ടി, കരുതലിൻ്റെ കാക്കി തമിഴകത്തും ദൃശ്യമാകുന്നത്, രാജ്യത്തിനു തന്നെ അഭിമാനമാണ് ….(വീഡിയോ കാണുക)

Top