വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഓടിയ തമിഴ്നാട് സ്വദേശിനികളെ പിടികൂടി

arrest

ചേര്‍ത്തല: ചേര്‍ത്തലയില്‍ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഓടിയ തമിഴ്നാട് സ്വദേശിനികളെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി.

താലൂക്ക് ആശുപത്രിയിലെ ഒ പി വിഭാഗത്തില്‍ ക്യൂ നിന്ന വീട്ടമ്മയുടെ മാലയും പൊട്ടിച്ച് ഓടിയ തമിഴ്നാട് വില്ലുപുരം താമര കോളനിയില്‍ അനുസി (29), യാലിനി (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഡോക്ടറെ കാണാന്‍ ക്യൂ നിന്നിരുന്ന, തണ്ണീര്‍മുക്കം മീനാക്ഷി മന്ദിരത്തില്‍ സരസ്വതിയുടെ ഒന്നേകാല്‍ പവന്റെ സ്വര്‍ണ മാലയാണ് യുവതികള്‍ പൊട്ടിച്ചത്. മാലയുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ, ആശുപത്രിയിലുണ്ടായിരുന്നവരും നാട്ടുകാരും ഓട്ടോക്കാരും പിന്‍തുടര്‍ന്നാണ് പിടിച്ചത്. ഇതിനിടെ പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു.

Top