കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്‍വര്‍ സാദത്ത് എംഎഎല്‍എയുടെ മൊഴിയെടുത്തു.
എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്.
നടിയെ ആക്രമിച്ച കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് എംഎല്‍എ അന്വേഷണസംഘത്തോട് വ്യക്തമാക്കി.
ദിലീപുമായുള്ള ഫോണ്‍ സംഭാഷണത്തെക്കുറിച്ചാണ് ചോദിച്ചത്. സൗഹൃദസംഭാഷണങ്ങള്‍ മാത്രമായിരുന്നു ഫോണില്‍ എന്നും അന്‍വര്‍ സാദത്ത് അന്വേഷണസംഘത്തോട് പറഞ്ഞു.