പത്തനംതിട്ട: നിലയ്ക്കലില്‍ യുഡിഎഫ് നേതാക്കളെ പൊലീസ് തടഞ്ഞു. എംഎല്‍എമാരെ മാത്രം കടത്തി വിടാമെന്നാണ് പൊലീസ് പറയുന്നത്.
നിരോധനാജ്ഞ ലംഘിക്കേണ്ടി വരുമെന്ന് നേതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് നിലയ്ക്കലില്‍ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചു.
പമ്പയിലേക്ക് എല്ലാവരെയും കടത്തി വിടണമെന്ന ആവശ്യമുന്നയിച്ചാണ് യുഡിഎഫ് സംഘം പ്രതിഷേധിക്കുന്നത്. അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ ചെന്നിത്തല വെല്ലുവിളിയ്ക്കുകയും ചെയ്തു. നിയന്ത്രണങ്ങള്‍ തീര്‍ത്ഥാടനം അസാധ്യമാക്കുന്നുവെന്നാണ് ചെന്നിത്തല പറഞ്ഞത്.
തീര്‍ഥാടകര്‍ ശബരിമലയിലേക്ക് വരാന്‍ ഭയപ്പെടുന്നുണ്ടെന്നും തീര്‍ഥാടനം അട്ടിമറിക്കാനാണ് നിരോധനാജ്ഞയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.