പത്തനംതിട്ട: വെളിപ്പെടുത്തലുമായി വത്സന് തില്ലങ്കേരി രംഗത്ത്. സന്നിധാനത്ത് വനിതാ പൊലീസുകാരുടെ ജനനതീയതി പരിശോധിച്ചെന്നാണ് വെളിപ്പെടുത്തല്‍.
മുതലക്കുളത്തെ ശബരിമല സംരക്ഷണ സംഗമത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ചിത്തിര ആട്ട വിശേഷത്തിന് എത്തിയപ്പോഴാണ് സ്ത്രീകളുടെ പ്രായം പരിശോധിച്ചത്.
അതേസമയം, ശബരിമലയില്‍ എത്തുന്ന വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സ്ത്രീകളുടെ മൗലികാവകാശം സംരക്ഷിക്കുമെന്നും ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും ക്ഷേത്ര കാര്യങ്ങളില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല എന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു.