കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച ആഞ്ഞിലിച്ചക്ക പിടികൂടി

aanjilichakka

കൊച്ചി: കൊച്ചിയില്‍ കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച ആഞ്ഞിലിച്ചക്ക പിടിച്ചെടുത്തു. വഴിയരികില്‍ വില്‍പ്പനയ്ക്കു വെച്ചിരുന്ന ആഞ്ഞിലിച്ചക്കയാണ് കൊച്ചി മരട് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്.

മരട് ന്യൂക്ലിയസ് മാളിനു സമീപം കിലോയ്ക്ക് 100 രൂപ നിരക്കിലാണ് ആഞ്ഞിലിച്ചക്ക വിറ്റിരുന്നത്. വില്‍പ്പനക്കാരന്‍ കുന്നംകുളം സ്വദേശി തമ്പിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ആഞ്ഞിലിച്ചക്ക വില്‍ക്കാന്‍ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാള്‍ക്കു വേണ്ടിയാണ് താന്‍ ആഞ്ഞിലിച്ചക്ക വിറ്റിരുന്നതെന്നാണ് ഇയാള്‍ പൊലീസിനു മൊഴി നല്‍കിയത്.

Top