മഞ്ചേരി: സംസ്ഥാനത്ത് നടന്ന വാട്‌സ്ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം സ്വദേശി സൗരവ് സനുവാണ് അറസ്റ്റിലായിരിക്കുന്നത്. ആറ്റിങ്ങലിലെ എഞ്ചിനീയറിംഗ് കോളജിലെ ബിടെക് വിദ്യാര്‍ത്ഥിയായ സൗരവ് ഹര്‍ത്താല്‍ ആഹ്വാനം പ്രചരിപ്പിക്കുന്നതിനായി തുടങ്ങിയ വോയിസ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പിന്റെ ആറാം പതിപ്പിന്റെ അഡ്മിനാണ്.
തുടര്‍ന്ന് ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലും ഇയാള്‍ പ്രതിയാകും. കോടതിയില്‍ ഹാജരാക്കിയ സൗരവിനെ റിമാന്‍ഡ് ചെയ്തു. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പെണ്‍കുട്ടിയെ അപമാനിക്കല്‍, പോക്‌സോ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.