തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: എടപ്പാള്‍ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും പൊലീസെടുത്ത നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്നും ചെന്നിത്തല പറഞ്ഞു.

ഉന്നതരുടെ ഇടപെടല്‍ കേസിലുണ്ടെന്ന് പകല്‍ പോലെ വ്യക്തമാണ്. പീഡനവിവരം നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന തിയേറ്റര്‍ ഉടമയെ പൊലീസ് ക്രൂരമായാണ് പീഡിപ്പിച്ചത്. കൃത്യവിലോപം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സഭയില്‍ ന്യായീകരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി എന്തുകൊണ്ട് തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

കിരാത നടപടികളെ പിന്താങ്ങുന്ന ആളായി മുഖ്യമന്ത്രി മാറിയെന്നും മുഖ്യമന്ത്രി പൊലീസുകാരെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Top