തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും.
തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം മജിസ്‌ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. ആക്രമണത്തിന് ഉപയോഗിച്ച് ആയുധം കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്.
അതേ സമയം ശിവരഞ്ജിത്ത് കോണ്‍സ്റ്റബിള്‍ ജോലിക്കായി പിഎസ്‌സിയില്‍ നല്‍കിയ കായിക സര്‍ട്ടിഫിക്കറ്റുകള്‍ക്കായും കന്‍ഡോണ്‍മെന്റ് സിഐ അനില്‍കുമാര്‍ കത്തു നല്‍കും. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ആരോപണം പരിശോധിക്കാനാണിത്.