കാവ്യയെയും നാദിര്‍ഷയെയും അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്;മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഉടന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യ മാധവനെയും നാദിര്‍ഷയെയും അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്.

കാവ്യാമാധവന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുമ്പോഴാകും പൊലീസ് ഇക്കാര്യം കോടതിയില്‍ അറിയിക്കുക.

പൊലീസ് നിലപാട് കണക്കിലെടുത്ത് ഹര്‍ജി കോടതി തീര്‍പ്പാക്കാനാണ് സാധ്യത.

കാവ്യയുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണ്ടാണ് കാവ്യാമാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

അതേസമയം പൊലീസ് ദിലീപിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നു എന്ന് കാട്ടിയാണ് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഇന്ന് കോടതി തള്ളി.

Top