തൃശ്ശൂര്‍: തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്കു മാര്‍ച്ച് നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
എ എന്‍ രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി നാഗേഷ് ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഘംചേരല്‍, കലാപശ്രമം, പൊതുഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച രാവിലെയായിരുന്നു തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യമുന്നയിച്ച് ബി ജെ പിയുടെ നേതൃത്വത്തില്‍ വനിതകളുടെ മാര്‍ച്ച് സംഘടിപ്പിച്ചത്.