ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെയുണ്ടായ മോഷണ ശ്രമം; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: ഐ.പി.എസ് ട്രെയിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.പൂന്തുറ സ്വദേശി സലിം ആണ് പിടിയിലായത്.തിങ്കളാഴ്ച്ച അര്‍ധ രാത്രിയിലാണ് ഇയാളെ പിടി കൂടിയത്. കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്നയാളാണ് അറസ്റ്റിലായ സലീം.

സവാരിക്കിടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. പ്രഭാതസവാരിക്കിറങ്ങിയ വനിതാ ഐപിഎസ് ട്രെയ്നിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം നടന്ന്‌ രണ്ട് ദിവസത്തിനുള്ളിലാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. ബൈക്കിലെത്തിയ മോഷ്ടാവ് തിരുവല്ലത്ത് വെച്ച് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.തിരുവല്ലം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയുടെ ചുമതലയുള്ള ഐശ്വര്യ പ്രശാന്ത് ദോഗ്രെക്കു നേര്‍ക്ക്‌ ബൈക്കിലെത്തിയായിരുന്നു ഉപദ്രവ ശ്രമം നടന്നത്.

Top