കൊറോണകാലത്ത് വെറുതേയിരിക്കണ്ട; പോസ്-പോസ് ഓണ്‍ലൈന്‍ ലൈവ് ടോക്ക് സീരീസിന് തുടക്കം

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വീട്ടിലിരിക്കുന്ന ഓരോരുത്തരുടെയും സ്വതസിദ്ധമായ കഴിവുകളെ അന്വേഷിക്കാനും പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട് മിഷന്‍ ബെറ്റര്‍ ടുമാറോ തയ്യാറാക്കുന്ന പോസ്-പോസ് ഓണ്‍ലൈന്‍ ലൈവ് ടോക്ക് സീരീസ് നാളെ മുതല്‍ ആരംഭിക്കുന്നു. മിഷന്‍ ബെറ്റര്‍ ടുമാറോയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്-പോസ് ഓണ്‍ലൈന്‍ ലൈവ് ടോക്ക് സീരീസ് ആരംഭിക്കുന്നത്. ഐജി പി വിജയന്‍ ഐപിഎസ് ആണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

ഐജി പി വിജയന്‍ ഐപിഎസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
നോവല്‍ കൊറോണവൈറസ് സൃഷിടിച്ച അഭൂതപൂര്‍വമായ പ്രതിസന്ധി തെളിയിക്കുന്നത് പോസിറ്റീവിറ്റിയിലും (positivity) സാധ്യതകളെ (possibility) മുന്‍നിര്‍ത്തിയുള്ള അന്വേഷണത്തിലും അധിഷ്ഠിതമായ ചിന്തകള്‍ക്ക് മാത്രമേ മനുഷ്യരാശിയെ രക്ഷിക്കാന്‍ കഴിയൂ എന്നാണ്. ഈ തിരിച്ചറിവിന്റെ അടിസ്ഥനത്തില്‍, നമ്മില്‍ ഓരോരുത്തരുടെയും ഉള്ളിലെ അന്തര്‍ലീനമായ കഴിവുകളെ അന്വേഷിക്കാനും പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട് പോസ്-പോസ് ഓണ്‍ലൈന്‍ ലൈവ് ടോക്ക് സീരീസ് നാളെ മുതല്‍ മിഷന്‍ ബെറ്റര്‍ ടുമാറോയുടെ ഫേസ്ബുക്ക് പേജില്‍ ആരംഭിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ!

ഇന്ത്യക്കു അകത്തും പുറത്തുമുള്ള നിരവധി പ്രമുഖര്‍ എല്ലാ ദിവസവും ഈ ടോക്ക് സീരീസിന്റെ ഭാഗമാകുന്നതാണ്. പ്രസംഗങ്ങള്‍ കേള്‍ക്കുന്നതിനും സംവദിക്കുന്നതിനുമായി രാവിലെ 10.30 ന് Facebook.com/mbtunited ലേക്ക് ലോഗിന്‍ ചെയ്യുക. പോസ്-പോസ് ഓണ്‍ലൈന്‍ ടോക്ക് സീരീസിന്റെ ആദ്യ ദിനമായ നാളെ നിങ്ങളോട് സംസാരിക്കുന്നതും സംവദിക്കുന്നതും ഞാനായിരിക്കുമെന്ന സന്തോഷവും പങ്കുവെച്ചുകൊള്ളട്ടെ.

Top