ചെന്നൈ: ഫെയ്‌സ്ബുക്കില്‍ സ്ത്രീയുടെ പേരില്‍ അക്കൗണ്ട് നിര്‍മ്മിച്ച് പ്രണയിച്ച് വഞ്ചിച്ച ഇരുപത്തിരണ്ടുകാരനെ പൊലീസുകാരന്‍ വെടിവെച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ വിരുതുനഗറിലാണ് സംഭവം.
കണ്ണന്‍ കുമാര്‍ എന്ന ചെന്നൈ സ്വദേശിയാണ് സ്ത്രീയായി ഇദ്ദേഹത്തെ പ്രണയിച്ച യുവാവിനെ കൊലപ്പെടുത്തിയത്. എണ്ണോര്‍ സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ് കണ്ണന്‍ കുമാര്‍. അയ്യനാര്‍ എന്ന ബി എഡ് വിദ്യാര്‍ഥിയാണ് കണ്ണന്‍ കുമാറിനെ കബളിപ്പിച്ചത്.
സ്ത്രീയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുകയും, കണ്ണന്‍ കുമാറുമായി ബന്ധം സ്ഥാപിക്കുകയുമായിരുന്നു. കണ്ണനില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു അയ്യനാരുടെ ലക്ഷ്യമെന്നാണ് സംശയം.
പൊങ്കല്‍ ആഘോഷത്തിന് പത്തുദിവസത്തെ അവധിയെടുത്ത് വത്തിരായിരുപ്പില്‍ എത്തിയ കണ്ണന്‍ കാമുകിയെ നേരിട്ടുകാണാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം അറിയിച്ചതിനെ തുടര്‍ന്ന് അയ്യനാര്‍ കണ്ണനെ നേരിട്ടു കാണാന്‍ വിസമ്മതിച്ചു.
ഇതില്‍ സംശയം തോന്നിയ കണ്ണന്‍ അന്വേഷണം നടത്തുകയും താന്‍ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കുകയും ചെയ്തതോടെ വിഷാദത്തിന് അടിമപ്പെടുകയും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ആശുപത്രിയിലായ തന്നെ കാണാനെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് അയ്യനാരെ കൊലപ്പെടുത്താന്‍ കണ്ണന്‍ തീരുമാനിച്ചത്.
ഇതേതുടര്‍ന്ന് കണ്ണനും സുഹൃത്തുക്കളും ചേര്‍ന്ന് അയ്യനാരെ തട്ടികൊണ്ടുപോകുകയും വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കണ്ണന്റെ കൂട്ടുപ്രതികളായ വിജയകുമാര്‍, തമിളരസന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണന്‍ ഒളിവിലാണ്.