എം.എ ബേബിയുടെ സ്ഥാനാര്‍ത്ഥിത്വം പോളിറ്റ് ബ്യൂറോ തീരുമാനിക്കുമെന്ന് എസ്.ആര്‍.പി

കണ്ണൂര്‍: എം.എ ബേബിയുടെ സ്ഥാനാര്‍ത്ഥിത്വവും പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ മത്സരിക്കും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫെബ്രുവരി 8,9 തിയതികളില്‍ പോളിറ്റ് ബ്യൂറോ തീരുമാനിക്കുമെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എസ്. രാമചന്ദ്രന്‍ പിള്ള.

ശേഷം സംസ്ഥാനങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും ഇപ്പോള്‍ ഇക്കാര്യങ്ങളില്‍ ചര്‍ച്ചയിലേയ്ക്ക് കടന്നിട്ടില്ലെന്നും എസ് ആര്‍ പി പറഞ്ഞു.

ഇപ്പോള്‍ പുറത്തു വരുന്ന അഭിപ്രായ സര്‍വേകള്‍ പണം നല്‍കി ഉണ്ടാക്കിയ പരസ്യങ്ങളാണെന്നും ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് സ്ഥാനമില്ലെന്നും ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങളില്‍ ഉള്ള സഖ്യങ്ങള്‍ നിര്‍ണായകമാകുമെന്നും. അത് വലിയ ശക്തിയായി മാറുമെന്നും എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.

Top