തീരമേഖലയിലെ രാഷ്ട്രീയ സംഘര്‍ഷം: തിരൂരില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം

മലപ്പുറം: തീരമേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിരൂരില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം ചേരും. ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം.

താനൂര്‍ നഗരസഭാ കൗണ്‍സിലറും മുസ്ലീം ലീഗ് നേതാവുമായ സി പി സലാം, ബന്ധു മൊയ്തീന്‍ കോയ എന്നിവര്‍ക്ക് ഒരാഴ്ച മുമ്പ് വെട്ടേറ്റിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് മലപ്പുറത്ത് മുസ്ലീം ലീഗ് – സിപിഎം നേതാക്കള്‍ യോഗം ചേര്‍ന്നത്.

തീരദേശ മേഖലയിലെ ജനങ്ങളെക്കൂടി ഉള്‍പ്പെടുത്തി സര്‍വ്വകക്ഷി സമാധാന യോഗം വിളിക്കാനാണ് തീരുമാനമായത്.

Top