ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ഇന്ന് എംഎല്‍എമാരെ കാണും.
രാവിലെ സെക്രട്ടറിയേറ്റില്‍ എത്താന്‍ എല്ലാ എംഎല്‍എമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെ നടത്തിയ യോഗത്തില്‍ 77 എംഎല്‍എമാര്‍ മാത്രമെ പങ്കെടുത്തിട്ടുള്ളൂവെന്ന ടിടിവി ദിനകരന്റെ പ്രസ്താവന പുറത്തുവന്നതിന് തൊട്ടു പിറകെയാണ് മുഖ്യമന്ത്രി എംഎല്‍എമാരെ ചെന്നൈയിലേക്ക് വിളിപ്പിച്ചത്.
അതേസമയം, അവിശ്വാസ പ്രമേയം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഡിഎംകെ എംപിമാര്‍ ഇന്ന് രാഷ്ട്രപതിയെ കാണും.
ശശികലയെയും ദിനകരനെയും പുറത്താക്കാനായി അണ്ണാ ഡിഎംകെ വിളിച്ച ജനറല്‍ കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ 12 നും നടക്കും.