രാഷ്ട്രീയ പ്രതിസന്ധി ; മുഖ്യമന്ത്രിക്കുള്ള പിന്തുണ പിന്‍വലിച്ച് തമിഴ്‌നാട്ടില്‍ എം എല്‍ എമാര്‍

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും പ്രതിസന്ധിയിലാവുന്നു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് പിന്തുണ പിന്‍വലിച്ചതായി 19 എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ട് അറിയിച്ചു.

അണ്ണാ ഡിഎംകെയിലെ ഇപിഎസ്- ഒപിഎസ് ലയനത്തിനു പിന്നാലെയാണ് ടി.ടി.വി ദിനകരന്‍ പക്ഷത്തുള്ള 19 എംഎല്‍എമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.

ഭരണകക്ഷി ന്യൂനപക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ നീക്കണമെന്നാണ് ഇവരുടെ ആവശ്യം. മുഖ്യമന്ത്രിയിലുള്ള വിശ്വാസം തകര്‍ന്നെന്നും എംഎല്‍എമാര്‍ ഗവര്‍ണറെ അറിയിച്ചു.

തിങ്കളാഴ്ചയാണ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുമുള്ള പാര്‍ട്ടിയിലെ രണ്ട് പക്ഷങ്ങള്‍ ലയിച്ചതായി പ്രഖ്യാപിച്ചത്.

ശശികലയെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രമേയം പാസ്സാക്കുകയും ചെയ്തു.

ലയനത്തേത്തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് ഒ പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Top