മാഹിയിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Pinarayi Vijayan

തിരുവനന്തപുരം: മാഹിയിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകങ്ങള്‍ അഭികാമ്യമായ കാര്യമല്ലെന്നും ക്രമസമാധാനം ഉറപ്പുവരുത്താന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ മാഹി പൊലീസിന് സഹായം നല്‍കാനും കേരളാ പൊലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top