കൊച്ചി: രാഷ്ട്രീയ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിമര്‍ശനം.
അടിയന്തിര പരിഗണന ആവശ്യപ്പെട്ട ഉപഹര്‍ജി ബഞ്ചിലെത്തിച്ചതിന്, ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആന്റണി ഡോമിനിക് അധ്യക്ഷനായ ബഞ്ചാണ് വിമര്‍ശിച്ചത്.
നേരത്തെ ഹര്‍ജി പരോഗണിച്ചപ്പോള്‍ ഇല്ലാത്ത എന്ത് അടിയന്തിര ആവശ്യം കൊണ്ടാണ് ഇടപെടല്‍ അപേഷ സമര്‍പ്പിച്ചതെന്നും, അനുകൂലമായി കേസ് കൊണ്ടുവരുന്നതിന് ഉപയോഗപ്പെടുത്തുകയാണോ എന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
കഴിഞ്ഞ 30 ന് ഹര്‍ജി പരിഗണിച്ചിരുന്നു, തുടര്‍ന്ന് ഈമാസം 13 ലേക്ക് മാറ്റി. അതിനിടയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന 7 രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ഗോപലാന്‍ അടിയോടി വക്കില്‍ സ്മാരക ട്രസ്റ്റ് എത്തിയത്.
കഴിഞ്ഞ ദിവസം ഇതേ ഉപഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചില്‍ എത്തിയിരുന്നു.
ഒരു ഡിവിഷന്‍ ബഞ്ചില്‍ മുഖ്യ ഹര്‍ജി പരിഗണിച്ചു കൊണ്ടിരിക്കെ ഉപഹര്‍ജി മറ്റൊരു ഡിവിഷന്‍ ബഞ്ചില്‍ എത്തുന്നത് നിയമവിരുദ്ധമാണ്.
ഹര്‍ജി എങ്ങനെ എത്തിയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.