റാഫേല്‍ കേസ്; നാലു വര്‍ഷമായി ബിജെപി തന്നെ വേട്ടയാടുന്നുവെന്ന് റോബര്‍ട്ട് വദ്ര

robert-vadra

ന്യൂഡല്‍ഹി: റാഫേല്‍ കേസില്‍ തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമായ രാഷ്ട്രീയ വേട്ടയാടല്‍ എന്ന് റോബര്‍ട്ട് വദ്ര. നാലു വര്‍ഷമായി ബിജെപി തന്നെ വേട്ടയാടുകയാണെന്നും റാഫേല്‍ കേസിന്റെ സത്യാവസ്ഥ രാജ്യത്തിന് അറിയണമെന്നും വദ്ര വ്യക്തമാക്കി.

അതേസമയം, റാഫേൽ ഇടപാടിൽ രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ആരോപണത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കോൺഗ്രസ് തങ്ങളെ എത്രത്തോളം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാലും താമര പൂത്തുലഞ്ഞു തന്നെ നിൽക്കുമെന്നാണ് മോദി പറഞ്ഞത്. എൻഡിഎ സർക്കാരിനെ തകർക്കാൻ കോൺഗ്രസ് ഇപ്പോൾ രാജ്യാന്തര സഖ്യത്തിനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ സഖ്യം രാജ്യത്തിനുള്ളിൽ വിജയിക്കാത്തതിനാലാണ് ഇത്തരം നീക്കങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നതെന്നും മോദി വ്യക്തമാക്കിയിരുന്നു.

റാഫേൽ ഇടപാടിൽ ഇതുവരെയുണ്ടായ വെളിപ്പെടുത്തലുകളെല്ലാം തുടക്കം മാത്രമാണെന്നും മൂന്നു മാസത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് രാഹുൽ പറഞ്ഞത്. രാജ്യത്തിന്റെ കാവൽക്കാരനല്ല മോദിയെന്നും അദ്ദേഹം കള്ളനാണെന്നും രാഹുൽ ഗാന്ധി വീണ്ടും തുറന്നടിച്ചിരുന്നു. ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളിലെല്ലാം മൗനം പാലിക്കുന്ന മോദി മൗനം അവസാനിപ്പിച്ച് മറുപടി പറയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

Top