കോട്ടയം: പ്രണയവിവാഹം ചെയ്തതിന്റെ പേരില്‍ ഭാര്യവീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ മരണവുമായി ബന്ധപ്പെട്ട മുഖ്യപ്രതി ഷാനു ചാക്കോയ്ക്ക് വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനാണ് ഷാനു. കൃത്യം നടത്തിയ ശേഷം പത്തനാപുരം വഴി തിരുവനന്തപുരത്തേക്ക് വന്ന ഷാനു പേരൂര്‍ക്കടയിലെ ഭാര്യവീട്ടിലെത്തി തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളിപ്പോള്‍ നാഗര്‍കോവില്‍ ഭാഗത്തുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. നെടുമങ്ങാട്, പേരൂര്‍ക്കട പൊലീസ് വാഴവിളയിലെ ഷാനുവിന്റെ ഭാര്യവീട്ടിലെത്തി പരിശോധന നടത്തി.
ഷാനുവിന്റെ അച്ഛന്‍ ചാക്കോയേയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കേസില്‍ മൊാത്തം 14 പ്രതികളാണുള്ളത്. ചാക്കോയെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. മൂന്നു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഇവരെ കോട്ടയത്ത് ചോദ്യം ചെയ്ത് വരികയാണ്.