ചെന്നൈ : തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ജനപ്രീതി നഷ്ടപ്പെട്ടതിന്റെ സൂചനയെന്ന് ചലചിത്രതാരം രജനീകാന്ത്. ബിജെപിക്ക് നേരത്തെ ഉണ്ടായിരുന്ന ജനപിന്തുണ ഇപ്പോള്‍ ഇല്ലെന്നും രജനീകാന്ത് വിശദമാക്കി. അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം.
അതേസമയം നേരത്തെയും ബി.ജെ.പിക്കെതിരെ രജനീകാന്ത് രംഗത്തെത്തിയിരുന്നു. ബി.ജെ.പി അപകടകരമാണെന്ന് മറ്റു പാര്‍ട്ടികള്‍ കരുതുന്നുണ്ടെങ്കില്‍ അത് ശരിയായിരിക്കാമെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം. നോട്ടുനിരോധനത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായവും രജനീകാന്ത് മാറ്റിയിരുന്നു. കൃത്യമായ പഠനങ്ങള്‍ക്ക് ശേഷമേ നോട്ടുനിരോധനം പോലൊന്ന് നടത്താന്‍ പാടുണ്ടായിരുന്നുള്ളു എന്നും രജനീകാന്ത് പറഞ്ഞിരുന്നു.
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് രജനീകാന്തിന്റെ പ്രസ്താവന.