കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ഞ സാരിയില്‍ തിളങ്ങിയ ഒരു പോളിങ് ഓഫീസറായിരുന്നു സോഷ്യല്‍ മീഡിയിയല്‍ വൈറലായത്. കയ്യില്‍ വോട്ടിങ് യന്ത്രവുമായി മഞ്ഞസാരിയുടുത്ത്, കൂളിങ് ഗ്ലാസ് വെച്ച് സ്റ്റൈലായി നടന്നുവന്ന പോളിങ് ഓഫീസറുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. വൊട്ടെടുപ്പിനിടെ പകര്‍ത്തിയ ഈ ഓഫീസറുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്.
ആരാണീ സുന്ദരി എന്ന ചര്‍ച്ചയായിരുന്നു സോഷ്യല്‍ മീഡിയിയല്‍ പിന്നീട് നടന്നത്.അവസാനം ആ സുന്ദരിയെ കണ്ടെത്തി. വേറാരുമല്ല സോഷ്യല്‍ മീഡിയ തന്നെയാണ് ആ സുന്ദരിയെ തിരഞ്ഞ് കണ്ടുപിടിച്ചത്. റീന ദ്വിവേദി എന്നാണീ സുന്ദരിയുടെ പേര്. ഉത്തര്‍ പ്രദേശിലെ ദേവര സ്വദേശിനിയായ ഇവര്‍ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയാണ്. മ്യൂസിക് ആപ്പായ ടിക്ടോക്ക് വീഡിയോയിലൂടെയാണ് ആളുകള്‍ ഈ സുന്ദരിയെ തിരിച്ചറിഞ്ഞത്. ഇവര്‍ പോളിങ് ബൂത്തിലേയ്ക്ക് നടന്നു വരുന്ന ചിത്രങ്ങള്‍ ഉള്പ്പെടായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.