ഡല്‍ഹിയിലെ മലിനീകരണത്തിന് കാരണം പാകിസ്താനെന്ന് യുപി സര്‍ക്കാര്‍; അന്തംവിട്ട് കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കാരണം പാകിസ്താനെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മലിനവായു വരുന്നത് പാകിസ്താനില്‍ നിന്നാണെന്നും ഡല്‍ഹിയിലെ വായുനിലവാരം മോശമാവുന്നതില്‍ ഉത്തര്‍പ്രദേശിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ രഞ്ജിത് കുമാര്‍ വാദിച്ചു

ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സംഭവം നടന്നത്. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

യുപിയിലെ വ്യാപാര സ്ഥാപനങ്ങള്‍ പുറന്തള്ളുന്ന പുക ഡല്‍ഹിയിലേക്ക് പോകുന്നില്ലെന്ന് രഞ്ജിത് കുമാര്‍ വാദിച്ചു. ഇതിനിടെയാണ് പാകിസ്താനെ പ്രതിയാക്കിക്കൊണ്ടുള്ള വിചിത്രവാദം അദ്ദേഹം മുന്നോട്ടുവച്ചത്. ഈ വാദത്തിന് ”പാകിസ്താനിലെ വ്യവസായങ്ങള്‍ നിരോധിക്കണമെന്നാണോ താങ്കള്‍ പറയുന്നത്” എന്ന് ജസ്റ്റിസ് രമണ ചോദിച്ചു.

Top