കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയിൽ വിവാഹ നിയമങ്ങള്‍ പരിഷ്‌ക്കരിക്കാനുള്ള പദ്ധതികൾക്ക് തുടക്കമായി.ഇതിന്റെ ഭാഗമായി ബഹുഭര്‍തൃത്വ നിര്‍ദേശം മുന്നോട്ട് വെച്ചു .ഒന്നിലധികം ഭര്‍ത്താക്കന്മാരെ സ്ത്രീകള്‍ക്ക് സ്വീകരിക്കാന്‍ അനുമതി നല്‍കാനുള്ള നിര്‍ദേശമാണ് ദക്ഷിണാഫ്രിക്ക മുന്നോട്ട് വെച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര മന്ത്രാലയമാണ് ബഹുഭര്‍തൃത്വം നിയമവിധേയമാക്കാന്‍ നിര്‍ദേശിച്ചു കൊണ്ടുള്ള ഹരിതപത്രം പുറത്തിറക്കിയത്. ദക്ഷിണാഫ്രിക്കയില്‍ നിലവില്‍ ബഹുഭാര്യാത്വം നിയമവിധേയമാണ്. പുതിയ പരിഷ്‌ക്കരണത്തിലൂടെ മുസ്‌ലിം, ഹിന്ദു, ജൂത വിവാഹങ്ങള്‍ക്കും നിയമപരമായ സാധുത നല്‍കും.
അതേസമയം, സര്‍ക്കാര്‍ നീക്കത്തിനെതിരേ വിവിധ സാമൂഹിക, മത വിഭാഗങ്ങളില്‍നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.തുല്യ വിവാഹാവകാശങ്ങള്‍ സ്ത്രീകള്‍ക്കും നല്‍കുകയാണെങ്കില്‍ അത് സമൂഹത്തെ തകര്‍ക്കുമെന്ന് പ്രധാന പ്രതിപക്ഷ കക്ഷിയായ ആഫ്രിക്കന്‍ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസിഡിപി) നേതാവ് കെന്നെത്ത് മെഷോ പ്രതികരിച്ചു.