തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു.
തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സഭ പിരിയുന്നത്. മണിയുടെ രാജിയില്‍ കുറഞ്ഞൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
പൊമ്പിളൈ ഒരുമൈ മൂന്നാറില്‍ നടത്തി വരുന്ന സമരം അടിച്ചമര്‍ത്താനുള്ള നീക്കം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു.
പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ സഭാ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്കു പിരിഞ്ഞതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.