pombilai orumai supported congress in munnar panchayath

മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്തില്‍ പൊമ്പിളൈ ഒരുമൈയുടെ പിന്തുണയോടെ കോണ്‍ഗ്രസിലെ ആര്‍ കറുപ്പു സ്വാമി പ്രസിഡന്റായി. 21 വാര്‍ഡുള്ള പഞ്ചായത്തില്‍ യുഡിഎഫിനു ഒമ്പതും എല്‍ഡിഎഫിന് പത്തും പൊമ്പിളൈ ഒരുമൈയ്ക്ക് രണ്ടും അംഗങ്ങളാണുള്ളത്.

ആര്‍ക്കും പിന്തുണ നല്‍കില്ലെന്നാണ് പൊമ്പളൈ ഒരുമൈ നേരത്തെ അറിയിച്ചിരുന്നത്. ഇതോടെ മൂന്നാര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫ് ഭരണം ഉറപ്പിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം പൊമ്പളൈ ഒരുമൈയുമായി ധാരണയുണ്ടാക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞു.

വൈസ് പ്രസിഡന്റ് സ്ഥാാനം ഉള്‍പ്പെടെയുള്ള പാക്കേജാണ് യു.ഡി.എഫ് പൊമ്പളൈ ഒരുമൈയ്ക്ക് നല്‍കിയത്.

Top