ന്യൂഡല്‍ഹി: പൊമ്പിളൈ ഒരുമയ്‌ക്കെതിരായ ജല വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ വിവാദ പരാമര്‍ശം ഭരണഘടനാ ബെഞ്ചിന്.
സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പൊമ്പിളൈ ഒരുമയുടെ ഹര്‍ജിയിലാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവ്.
എസ്പി അസംഖാനെതിരായ കേസിനൊപ്പം ആണ് മണിയുടെ വിവാദ പരാമര്‍ശകേസും പരിഗണിക്കാനിരിക്കുന്നത്.
മന്ത്രിയായിരിക്കെയാണ് അസംഖാനും സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്.
മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തിനെതിരായ മന്ത്രി എം എം മണിയുടെ പ്രസ്താവനയാണ് വിവാദമായത്.
മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടി. അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
സംഭവം വിവാദമായതോടെ മന്ത്രി ഖേദപ്രകടനം നടത്തി തലയൂരുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ മണിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും പ്രതിപക്ഷവും ശക്തമായി രംഗത്തുവന്നു. ഇതിന് പിന്നാലെയാണ് മൂന്നാര്‍ ഡിവൈഎസ്പിക്ക് ജോര്‍ജ് വട്ടുകുളം പരാതി നല്‍കിയത്.