നടനും ഡാന്‍സറുമായി പ്രഭുദേവ പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന തമിഴ് ചിത്രം പൊന്‍ മാണിക്കവേലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. എ സി മുകിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഭുദേവയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് കഥ മുന്നോട്ടുപോകുന്നത്. ചെന്നൈയിലും മുംബൈയിലും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലുമായാണ് ചിത്രീകരണം നടക്കുന്നത്.
നിവേദിത പേതുരാജാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. പ്രഭുദേവയും ജി ജ്ഞാനസമ്പന്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാഹുബലി പ്രഭാകര്‍ ചിത്രത്തില്‍ നെഗറ്റീവ് വേഷത്തില്‍ എത്തുന്നുണ്ട്. നാഗേഷിന്റെ പേരക്കുട്ടി ബിജേഷും പ്രധാന വേഷം ചെയ്യുന്നുണ്ട്. പി സി മുത്തു എന്ന കോമഡി കഥാപാത്രമായാണ് ബിജേഷ് എത്തുന്നത്.