ന്യൂഡല്‍ഹി: യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ്.
എസ്പി തന്നെ അപമാനിച്ചെന്നും ധിക്കാരത്തോടെ പെരുമാറിയെന്നുമാണ് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ പറഞ്ഞത്. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കി.
മണ്ഡലകാലത്തിനിടെ ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും യതീഷ് ചന്ദ്രയും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു വാക്കു തര്‍ക്കമുണ്ടായത്.
കെഎസ്ആര്‍ടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്നായിരുന്നു കേന്ദ്രമന്ത്രി ചോദിച്ചത്. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ട്രാഫിക് ബ്ലോക് ഉണ്ടാക്കുമെന്ന് യതീഷ് ചന്ദ്ര മറുപടി നല്‍കിയിരുന്നു. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.