അന്യ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് റീ-രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

thomas issac

തിരുവനന്തപുരം: കേരളത്തിനു പുറത്ത് വാഹന നികുതിയടച്ച് കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് കേരളത്തിലെ നികുതിയടച്ച് നടപടികളില്‍ നിന്ന് ഒഴിവാകാന്‍ ഏപ്രില്‍ 30 ന് അകം അവസരം നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍ അറിയിച്ചു.

പുതുച്ചേരി ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ അനധികൃതമായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കാണ് ഇത്തരത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്. റീ-രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും, ഇത്തരം വാഹനങ്ങള്‍ക്ക് നികുതി അടച്ച് നിയമനടപടികളില്‍ നിന്ന് ഒഴിവാകാമെന്നും മന്ത്രി ബജറ്റില്‍ അറിയിച്ചു.

പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്ക് ഏപ്രില്‍ വരെ നികുതി അടയ്ക്കാമെന്നും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ അടയ്‌ക്കേണ്ട നികുതിക്ക് തുല്യമായ തുകയാണ് അടയ്‌ക്കേണ്ടതെന്നും മന്ത്രി അറിയിച്ചു. ഇതിലൂടെ മൂന്നു കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു. നികുതിയടച്ച് ക്രമപ്പെടുത്തിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുമെന്നും ധനമന്ത്രി അറിയിച്ചു.

Top