പോണ്ടിച്ചേരി വ്യാജവാഹന രജിസ്‌ട്രേഷന്‍ ; കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

minicooper

കൊച്ചി: പോണ്ടിച്ചേരി വ്യാജവാഹന രജിസ്റ്റര്‍ കേസില്‍ കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. വാഹന നികുതി വെട്ടിപ്പ് കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ നടത്തുക. വ്യാജ വിലാസത്തിലാണ് ഫൈസല്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത്. കൊടുവള്ളി നഗരസഭാ കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍.

നേരത്തെ,ജനജാഗ്രതായാത്രയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. പിവൈ01, സികെ 3000 എന്ന നമ്പറിലുള്ള വാഹനം ഫൈസലിന്റെ പേരില്‍ തന്നെയാണെങ്കിലും നല്‍കിയിരിക്കുന്ന അഡ്രസ് വ്യാജമായിരുന്നു.

ഇതുസംബന്ധിച്ച്‌ഫൈസലിന് മോട്ടാര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചിരുന്നു. നികുതി വെട്ടിച്ച് ആഢംബര കാര്‍ സ്വന്തമാക്കിയതിനെതിരെയാണ് നോട്ടീസ്. വാഹനത്തിന്റെ രേഖകളുമായി ഏഴ് ദിവസത്തിനകം ഹാജരാകാനാണ് നിര്‍ദേശം. കൊടുവള്ളി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്റെ പരാതിയിലാണ് നടപടി. കൊടുവള്ളി ജോയിന്റ് ആര്‍ടിഒ ആണ് നോട്ടീസ് നല്‍കിയത്. പത്ത് ലക്ഷം രൂപയോളം നികുതി വെട്ടിച്ചാണ് ഫൈസല്‍ മിനികൂപ്പര്‍ കാര്‍ സ്വന്തമാക്കിയത്.

Top