പോണ്ടിച്ചേരി സര്‍വകലാശാല, പ്രതിഷേധം 20ാം ദിവസം; വിദ്യാര്‍ത്ഥികള്‍ കരുതല്‍ തടങ്കലില്‍

ചെന്നൈ: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ തുടരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ കരുതല്‍ തടങ്കലില്‍ എടുത്തു. ഫീസ് വര്‍ധനവിലും പൗരത്വ നിയമ ഭേഗഗതിയിലും പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. നാളത്തെ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് നടപടിയെന്നാണ് വിശദീകരണം.

ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനാണ് നാളെ ഉപരാഷ്ട്രപതി വെങ്കയനായിഡു സര്‍വ്വകലാശാലയില്‍ എത്തുന്നത്. ക്യാമ്പസികത്ത് അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു. ക്യാമ്പസിലെ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ബില്‍ഡിങ്ങിലാണ് വിദ്യാര്‍ത്ഥികളെ തടഞ്ഞ് വച്ചിരിക്കുന്നത്. ഇവര്‍ക്ക് മണിക്കൂറുകളായി കുടിവെള്ളം പോലും നല്‍കിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഇരുപതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് പൊലീസ് നടപടി.

Top