പുതുച്ചേരി: കേന്ദ്ര ഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍( പുതുച്ചേരി) പ്ലാസ്റ്റിക്ക് കുപ്പികള്‍ക്ക് വിലക്ക്. മാര്‍ച്ച് ഒന്നോടെ ഒറ്റപ്രാവശ്യം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ തീര്‍ത്തും ഇല്ലാതാക്കാനാണ് അധികൃതരുടെ തീരുമാനം.
പ്രധാനമായും ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്നത് കുടിവെള്ള കുപ്പികളാണ്. ഇവയ്ക്കാണ് വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന കാബിനറ്റ് തീരുമാന പ്രകാരം പുതുച്ചേരിയെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിലക്കെന്ന് മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു.