കൊച്ചി: വ്യാജ രേഖ ചമച്ച് വാഹന രജിസ്‌ട്രേഷന്‍ നടത്തിയ കേസില്‍ നടി അമല പോളിന് ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസുമായി സഹകരിക്കണമെന്നും അമലയോട് കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അമല ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് താന്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും, 2013 മുതല്‍ സ്ഥിരമായി താമസിക്കുന്ന പുതുച്ചേരിയിലെ വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും അമല മൊഴി നല്‍കിയിരുന്നു.
അതേസമയം അമല പോളിന്റെ മൊഴി കളവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. വാടക രസീത് കൃത്രിമമായി ചമച്ചതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതോടെ അമലയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് അമലയ്‌ക്കെതിരായ കേസ്.