വന്‍ താരനിരയില്‍ ഒരുങ്ങുന്ന മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ജയറാം, വിക്രം, ജയന്‍ രവി, കാര്‍ത്തി, പാര്‍ത്ഥിപന്‍, സത്യരാജ്, കീര്‍ത്തി സുരേഷ്, അമലപോള്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു എന്നാണ് സൂചന.
ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ കുറിച്ച് കല്‍ക്കി കൃഷ്ണമൂര്‍ത്തി രചിച്ച ചരിത്ര നോവലാണ് പൊന്നിയിന്‍ സെല്‍വന്‍.
100 ദിവസം നീളുന്ന ഷൂട്ടിംഗ് തായ്‌ലാന്റില്‍ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയായി വരുകയാണ്. ലൈക്ക പ്രൊഡക്ഷനും, മണിരത്‌നത്തിന്റെ ബാനറായ മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ എഴുതുന്നത് വൈരമുത്തുവാണ്.