കോട്ടയം: പൊന്തന്‍പുഴ വനം വനഭൂമിയായിതന്നെ നിലനിര്‍ത്തുമെന്ന് വനം മന്ത്രി കെ.രാജു. ഒരിഞ്ചു ഭൂമി പോലും സര്‍ക്കാര്‍ വിട്ടു നല്‍കില്ലെന്നും വനഭൂമിക്കു പുറത്ത് പട്ടയം പ്രതീക്ഷിച്ചു കഴിയുന്നവര്‍ക്ക് പട്ടയം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പൊന്തന്‍പുഴ ഭൂമി വിഷയം അടുത്ത മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കുമെന്നും വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊന്തന്‍പുഴ വനഭൂമി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.