തിരുവനന്തപുരം: മാണിയെ സേഫ് ആക്കാന്‍ സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. പൂജപ്പുരയുടെ വാതിലുകള്‍ മാണിക്കു വേണ്ടി താമസിയാതെ തുറക്കും. ഗാന്ധാരി വിലാപത്തിലേതുപോലെയാണ് മാണിയുടെ അവസ്ഥയെന്നും വിഎസ് പറഞ്ഞു
മാണിയേക്കാള്‍ ഗുരുതരമാണ് ബാബുവിനെതിരായ ആരോപണം. പിടിച്ചതിനേക്കാള്‍ വലുതാണ് അളയിലുള്ളത്. നാണംകെട്ടും പണം നേടിയാല്‍ നാണക്കേടാല്‍ പണം തിരിയുമെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
ബാബു കൈപറ്റിയ കോഴയുടെ പങ്ക് പുതുപ്പള്ളി വഴി പോയോയെന്ന് വിഎസ് പരിഹസിച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തത് ഒരു പന്തിയില്‍ രണ്ട് വിളമ്പുന്നതു പോലെയെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.