തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 114 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 363 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേരില്‍ രോഗം കണ്ടെത്തിയത്.
ഇതോടെ സെന്‍ട്രല്‍ ജയിലില്‍ ആകെ 477 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ജയിലിലെ എല്ലാ തടവുകാരിലും പരിശോധന നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.