വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതിന് വലിയ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. ഇതിനിടയിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ സെർവിക്കൽ ക്യാൻസർ ബോധവത്കരണ കാമ്പയിന്‍റെ മുഖമായി നടി എത്തിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.
സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായുള്ള ദേശീയ കാമ്പയിന്‍റെ ബ്രാൻഡ് അംബാസഡറായാണ് പൂനം പാണ്ഡെ എത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അധികൃതര്‍