ഓറഞ്ച് സാരിയില്‍ സുന്ദരിയായി പൂര്‍ണിമ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

പൂര്‍ണ്ണിമ ഇന്ദ്രജിത്ത് മലയാളികള്‍ക്ക് എന്നും പ്രിയങ്കരിയാണ്. അഭിനയത്തില്‍ മാത്രമല്ല അവതാരികയായും ഫാഷന്‍ ലോകത്തും തന്നെ താരം തിളങ്ങി നിൽക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും താരം വളരെ ആക്ടീവാണ്.

ഓരോ പ്രവശ്യവും വ്യത്യസ്തമായ വസ്ത്രങ്ങളിലും ലുക്കിലുമാണ് താരം എത്താറുള്ളത്. ഇപ്പോള്‍ താരം ആരാധകരുമായി പങ്കുവച്ചത് മഞ്ഞ പൂക്കളുള്ള ഓറഞ്ച് ഷിഫോണ്‍ സാരി അണിഞ്ഞ ഫോട്ടോ ആണ്. ഫോട്ടോ പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രം പങ്കുവച്ചത്.

ഓറഞ്ചില്‍ വെള്ളപ്പൂക്കളുള്ള സ്ലീവ് ലെസ് ബ്ലൗസാണ് പൂര്‍ണിമ ധരിച്ചത്. വലിയ കമ്മലുകളും പല നിറത്തിലുളള വളകളും താരം ധരിച്ചിട്ടുണ്ട്.

https://www.instagram.com/p/B7ViiT_ldBS/?utm_source=ig_web_copy_link

https://www.instagram.com/p/B7ViiT_ldBS/?utm_source=ig_web_copy_link

Top