‘ഇപ്രാവശ്യം ആ വലിയ കണ്ണുകള്‍ ഒരു യഥാര്‍ഥ വിജയിക്ക് അവകാശപ്പെടുന്നതാണ്’; പൂര്‍ണിമ

കാത്തിരിപ്പിനൊടുവില്‍ മൂത്തോന്‍ തിയേറ്ററുകളിലേക്ക് എത്തിരിക്കുകയാണ്. ഈ അവസരത്തില്‍ ഗീതുവിന്റെ പ്രയത്‌നത്തെ അഭിനന്ദിച്ച് മഞ്ജു വാര്യര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഗീതുവിന് ആശംസകള്‍ നേര്‍ന്ന് എത്തിരിക്കുകയാണ് ഉറ്റ സുഹൃത്തായ പൂര്‍ണിമ ഇന്ദ്രജിത്ത്. ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗീതുവിന്റെ കുട്ടിക്കാല ചിത്രവും ഗീതുവിനൊപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങളും പങ്കുവച്ചിട്ടുള്ള പൂര്‍ണിമയുടെ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പൂര്‍ണിമ പങ്കുവച്ച കുറിപ്പ്

വലിയ സ്വപ്നങ്ങള്‍ കണ്ടിരുന്ന വലിയ കണ്ണുകളുളള ഒരു കുഞ്ഞു പെണ്‍കുട്ടിയെ എനിക്കറിയാമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ ഞാന്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍, സുന്ദരിയായ ഒരു യുവതിയായി അവള്‍ മാറിയിരുന്നു, അവളുടെ കണ്ണുകള്‍ക്ക് വലിയ കഥകള്‍ പറയാനുണ്ടായിരുന്നു. അന്നത്തെ ആ കൊച്ചു കുട്ടിയുടെ ഏറ്റവും മികച്ച പതിപ്പാണ് ഇന്ന് ഞാന്‍ അഭിമാനത്തോടെ കാണുന്നത്. അഭിനിവേശം, ആത്മവിശ്വാസം, സ്ഥിരോത്സാഹം എന്നിവയുടെ സംക്ഷിപ്തരൂപം.

ഇപ്രാവശ്യം ആ വലിയ കണ്ണുകള്‍ ഒരു യഥാര്‍ഥ വിജയിക്ക് അവകാശപ്പെടുന്നതാണ്. നിന്റെ ഈ വിജയം ആഘോഷിക്കുന്നു.. എന്റെ ആത്മസുഹൃത്ത് ഗീതുവിനും അവളുടെ പങ്കാളി രാജീവ് രവിക്കും, എന്റെ സുഹൃത്തുക്കളായ നിവിന്‍ പോളി, റോഷന്‍ മാത്യു, മെലിസ ശോഭിത, സഞ്ജന, ശശാങ്ക്, എല്ലാ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും മൂത്തോന് എല്ലാവിധ ആശംസകളും..

Top