സാരി അത്രമേല്‍ ഇഷ്ടം,അതിന് അന്നമ്മയുമായി തല്ലുകൂടി; ശ്രദ്ധയമായി പൂര്‍ണിമയുടെ കുറിപ്പ്

ഡിസൈനിംഗിലും ഫാഷനിലുമൊക്കെ പുത്തന്‍ ട്രെന്‍ഡുകള്‍ പിന്തുടരുന്നയാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സാരിയെ ഏറെയിഷ്ടമായിരുന്നു തനിക്കെന്നും മുന്‍പ് അമ്മയുമായി അതിനായി തല്ലുകൂടിയിരുന്ന സംഭവത്തെക്കുറിച്ചും തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് പൂര്‍ണിമ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിനൊപ്പം തന്നെ പൂര്‍ണിമയുടെ ചിത്രങ്ങളും ഇതിനകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു.

സാരിയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് പൂര്‍ണിമയ്ക്ക്. കുട്ടിക്കാലത്ത് സാരിയുടുക്കാനായി നടത്തിയ ശ്രമങ്ങളും അമ്മ അന്ന് എതിര്‍ത്തിനെക്കുറിച്ചുമൊക്കെയാണ് താരം കുറിച്ചത്. എനിക്ക് ഏറ്റവും മികച്ചത് എന്ന് തോന്നിക്കുന്ന ഒരു വസ്ത്രം തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ എന്നോട് ആവശ്യപ്പെടുകയാണെങ്കില്‍ അത് സാരിയായിരിക്കുമെന്നും താരം കുറിച്ചിട്ടുണ്ട്.

അര്‍ജുന്‍ അശോകന്‍, വരലക്ഷ്മി ശരത്കുമാര്‍, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരുള്‍പ്പടെ നിരവധി പേര്‍ പൂര്‍ണിമയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിരുന്നു.

Top