നിരാശയിലായ ബ്രസീല്‍ ആരാധകരെ ആശ്വസിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

pope

വത്തിക്കാന്‍: ഫിഫ 2018 ലോകകപ്പില്‍ നിന്നും പുറത്തായ ബ്രസീല്‍ ആരാധകരെ ആശ്വസിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ആരാധകര്‍ മനശക്തി കൈവിടരുതെന്നും അടുത്ത തവണ പ്രതീക്ഷകള്‍ സഫലമാകട്ടെ എന്നും പോപ്പ് പറഞ്ഞു.

ഫുട്‌ബോള്‍ പ്രേമികളായ ഒട്ടേറെ പേര്‍ ബ്രസീലിന്റെ പതാകയുമായി ഒത്തുകൂടിയിരുന്നു. ധൈര്യം കൈവിടരുതെന്നും അടുത്ത തവണ കൂടുതല്‍ ഊര്‍ജത്തോടെ തിരിച്ചുവരൂ എന്നും പോപ്പ് കൂട്ടിച്ചേര്‍ത്തു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ബ്രസീല്‍ ആരാധകര്‍ക്കായി പോപ്പ് ആശ്വാസ വാക്കുകള്‍ നല്‍കിയത്.

ഇത്തവണത്തെ ലോകകപ്പില്‍ ബെല്‍ജിയത്തോടാണ് അഞ്ചുതവണ ലോകകപ്പ് ചാമ്പ്യന്‍മാരായ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റത്.

Top