pop francis-paravoor-tragedy-sad

കൊല്ലം: പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം അറിയിച്ചു.

ദുരന്തത്തിന്റെ ഇരകളുടെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം താനും പങ്കു ചേരുന്നതായും ദൈവം കരുത്ത് നല്‍കട്ടേയെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിനും ജനങ്ങള്‍ക്കും സമാധാനവും ദുഖം സഹിക്കാനുള്ള കരുത്തും ഉണ്ടാവട്ടേയെന്നും പോപ്പ് പറഞ്ഞു. ദുരന്തത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമിര്‍ പുടിനും അനുശോചനം അറിയിച്ചു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിളിച്ച് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

ദുരന്തത്തിന്റെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും ഇവര്‍ക്ക് ദൈവം ശക്തി നല്‍കട്ടേയെന്നും ക്രിക്കറ്റ്താരം വിരാട് കോഹ്ലിയും അറിയിച്ചു.

Top