പോപ് സംഗീതജ്ഞ ബിയോണ്‍സ് പുസ്തകം എഴുതുന്നു ‘ഹൗ ടു മെയ്ക് ലെമണേഡ്’

പ്രശസ്ത പോപ് സംഗീതജ്ഞയും നടിയുമായ ബിയോണ്‍സ് പുസ്തകം എഴുതുന്നു.

ബിയോണ്‍സിന്റെ ആല്‍ബം ലെമണേഡിന്റെ കഥകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .

2016ല്‍ പുറത്തിറങ്ങിയ ലെമണേഡിന്റെ പ്രമേയം പ്രണയവും പ്രണയനഷ്ടവുമാണ്.

ആൽബം ആരാധാകർക്കിടയിൽ തരംഗം സൃഷ്ട്ടിച്ചിരുന്നു.

‘ഹൗ ടു മെയ്ക് ലെമണേഡ്’ എന്നാണ് പുസ്തകത്തിന് പേര് നല്‍കിയിരിക്കുന്നത്.

ആല്‍ബത്തിന്റെ മെയ്ക്കിങ്ങുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവിടാത്ത ചിത്രങ്ങള്‍ അടക്കം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആല്‍ബം നിര്‍മിക്കാനുണ്ടായ പ്രചോദനം, വിഷയം എന്നിങ്ങനെ ആവേശം ജനിപ്പിക്കുന്ന നിമിഷങ്ങള്‍ പുസ്തകത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

റേഡിയ അവതാരകനും അധ്യാപകനും എഴുത്തുകാരനുമായ മൈക്കിള്‍ എറിക് ഡൈസണാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

ലെമണേഡിലെ പാട്ടുകളുടെ വരികളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 600 പേജുകളുള്ള കോഫി ടേബിള്‍ ബുക്കിന് 299 ഡോളറാണ് വില.

ഫോബ്സ് മാഗസിന്‍ 2015ല്‍ ഏറ്റവും ശക്തയായ സംഗീതജ്ഞയായി തിരഞ്ഞെടുത്തത് ബിയോൺസിനെയായായിരുന്നു .

Top