മുംബൈ: ലോകപ്രശസ്ത പോപ് താരം ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തി.
പുലര്‍ച്ചെ 1.30ന് പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ മുംബൈയിലെ കലീന വിമാനത്താവളത്തിലെത്തിയ ബീബര്‍ക്ക് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ഷേര ഗ്രൂപ്പാണ് സുരക്ഷ ഒരുക്കിയത്.
ആദ്യമായാണ് ബീബര്‍ ഇന്ത്യയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. മുംബയിലെ ഡി.വൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകിട്ടാണ് ഇരുപത്തിമൂന്നുകാരനായ ബീബറുടെ സംഗീത പരിപാടി.
സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ 25 ഉന്നത ഉദ്യോഗസ്ഥരടക്കം അഞ്ഞൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ബീബറുടെ പരിപാടിക്കായി നിയോഗിച്ചിരിക്കുന്നത്.
പരിപാടിയുടെ ആകെ ചെലവ് 25 കോടിയോളം വരും.